അതിജീവന പാതയിൽ നൂറുമേനി വിജയം കൊയ്ത് വെള്ളാർമല സ്കൂൾ

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാട് വെള്ളാർമല ഗവൺമെന്റ് വിഎച്ച്എസ്എസിനു എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. 55 കുട്ടികളാണ് ഇത്തവണ സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. ദുരന്തം ബാക്കിവെച്ചതിൽ മനുഷ്യ മനസ്സുകളെ ഏറെ നോവിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു വെള്ളാർമല സ്കൂളും ഉണ്ണി മാഷും. മുപ്പതോളം വിദ്യാർത്ഥികളെയാണ് ഉരുൾപൊട്ടലിൽ സ്കൂളിന് നഷ്ടമായത്. തന്റെ പ്രിയപ്പെട്ട വിദ്യാർഥികളെ ഓർത്ത് വിങ്ങിപ്പൊട്ടുന്ന പ്രധാനാധ്യാപകനായ ഉണ്ണികൃഷ്ണൻ എന്ന ഉണ്ണിമാഷിന്റെ തേങ്ങൽ കണ്ടുനിന്നവർക്ക് സഹിക്കാൻ … Continue reading അതിജീവന പാതയിൽ നൂറുമേനി വിജയം കൊയ്ത് വെള്ളാർമല സ്കൂൾ