വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിക്കുന്നു

കൊച്ചി: കടുത്ത ശ്വാസംമുട്ടലിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സുഖം പ്രാപിക്കുന്നു. ഇന്നലെ വൈകിട്ട് മുറിയിലേക്ക് മാറ്റി. എന്നാൽ മൂത്രത്തിലെ അണുബാധയ്‌ക്കുള്ള ചികിത്സയാണ് തുടരുന്നത്. മൂത്രത്തിലെ അണുബാധ പൂർണമായും മാറിയ ശേഷം വീട്ടിലേക്ക് മടങ്ങാനാണ് തീരുമാനം. പത്നി പ്രീതി നടേശൻ, മക്കളായ തുഷാർ വെള്ളാപ്പള്ളി, വന്ദന എന്നിവർ ആശുപത്രിയിൽ ഒപ്പമുണ്ട്.