വേളാങ്കണ്ണി തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നാല് മലയാളികൾക്ക് ദാരുണാന്ത്യം

ചെന്നൈ: വേളാങ്കണ്ണി തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. തിരുവാരൂരിൽ വെച്ച് വാനും ബസും കൂട്ടിയിടിക്കുകയായിരുന്നു. വാനിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുൽ എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാഞ്ഞിരംകുളം സ്വദേശി റജീനാഥ്, തിരുവനന്തപുരം നെല്ലിമൂട് സ്വദേശികളായ സാബു, സുനിൽ എന്നിവരെ സാരമായ പരുക്കുകളോടെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളാങ്കണ്ണിയിലേക്ക് തീർഥാടന യാത്ര പോയ സംഘത്തിന്റെ വാൻ ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാമനാഥപുരത്തേക്ക് പോവുകയായിരുന്നു ബസ്. തിരുവാരൂരിലെ തിരുതുരൈപൂണ്ടിക്കടുത്തുള്ള കരുവേപ്പൻചേരിയിലാണ് അപകടം … Continue reading വേളാങ്കണ്ണി തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; നാല് മലയാളികൾക്ക് ദാരുണാന്ത്യം