ആശങ്ക വേണ്ട, വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കാം; ചട്ടം പാലിച്ച് മാത്രം

തിരുവനന്തപുരം: ചൂടിൽ നിന്ന് രക്ഷനേടുന്നതിന് വാഹനങ്ങളിൽ മാനദണ്ഡമനുസരിച്ചുള്ള സേഫ്ടി ഗ്ലെയ്സിംഗ് പതിക്കാം. ഇതുസംബന്ധിച്ച് സെപ്തബറിൽ ഹൈക്കോടതി വിധി വന്നിരുന്നു. മുന്നിലെ ഗ്ലാസുകളിൽ 70 ശതമാനവും, സൈഡിൽ 50 ശതനമാനവും പ്രകാശം കടന്നു പോകണമെന്ന ചട്ടം പാലിച്ച് സേഫ്ടി ഗ്ലെയ്സിംഗ് ഒട്ടിച്ചാൽ നടപടിയോ പിഴയോ പാടില്ലെന്നാണ് ഹൈക്കോടതി വിധി. ഇതിനെതിരെ മോട്ടോർ വാഹനവകുപ്പ് ഇതുവരെ അപ്പീൽ പോയിട്ടില്ല. 2021 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര മോട്ടർ വാഹന ചട്ടങ്ങളിലെ വകുപ്പ് 100ന്റെ ഭേദഗതി പ്രകാരവും വാഹനങ്ങളുടെ … Continue reading ആശങ്ക വേണ്ട, വാഹനങ്ങളുടെ ഗ്ലാസുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കാം; ചട്ടം പാലിച്ച് മാത്രം