ഇസ്രയേലില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി; 10 പേര്‍ക്ക് പരിക്ക്

ജറുസലം: വടക്കന്‍ ഇസ്രയേലില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. പ്രാദേശിക സമയം വൈകിട്ട് 4.18നായിരുന്നു സംഭവം. ഭീകരാക്രമണമാണെന്നാണ് സംശയം. വടക്കന്‍ ഇസ്രയേലിലെ ഹൈവേ 65 ൽ വാഹനം കാല്‍നടയാത്രക്കാര്‍ക്ക് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. ഹൈഫ നഗരത്തിനു തെക്ക് കാര്‍ക്കൂര്‍ ജംക്ഷനില്‍ ഇസ്രായേല്‍ പൊലീസ് സേന സംശയം തോന്നിയ ഒരു വാഹനം പിടികൂടിയിട്ടുണ്ട്. അക്രമത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമിയുമായുള്ള കത്തിക്കുത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും … Continue reading ഇസ്രയേലില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റി; 10 പേര്‍ക്ക് പരിക്ക്