കോട്ടയത്ത്‌ എം.സി.റോഡില്‍ പള്ളത്ത് വാഹനങ്ങളുടെ കൂട്ടയിടി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോട്ടയത്ത്‌ എം.സി. റോഡില്‍ പള്ളത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സ്‌കൂട്ടറും ബൈക്കും കാറും ജീപ്പും തമ്മിലാണ് കൂട്ടിയിടിച്ചത്.Vehicle collision on MC Road and 2 injured ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം എം.സി. റോഡില്‍ ഗതാഗത തടസ്സം നേരിട്ടു. അപകടത്തിൽ രണ്ടുപേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.