വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറിഞ്ഞു അപകടം

വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറിഞ്ഞു അപകടം മുണ്ടക്കയം 35 ാം മൈലിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞു. വാഹനത്തിന്റെ സാങ്കേതിക തകരാറാണ് അപകട കാരണമെന്ന് സൂചന. കുട്ടിക്കാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ കുട്ടികളാണ് മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിന്റെ പിൻചക്രത്തിന്റെ തകരാർ മൂലം റോഡരികിലുള്ള കൈതത്തോട്ടത്തിലേക്ക് വാഹനം മറിയുകയായിരുന്നു എന്നാണ് സൂചന. പലതവണ മറിഞ്ഞ വാഹനം കൂടുതൽ താഴ്ച്ചയിലേക്ക് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്ന വിദ്യാർഥികളെ നിസാര പരിക്കോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. … Continue reading വിദ്യാർഥികൾ സഞ്ചരിച്ച വാഹനം മറിഞ്ഞു അപകടം