ആവേശത്തുഴയെറിഞ്ഞ് ജലരാജാവായി വീണ്ടും വീയപുരം

 

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍. പള്ളാത്തുരുത്തി തുടര്‍ച്ചയായി നാലാം തവണയാണ് നെഹ്‌റുട്രോഫി നേടുന്നത്. അലനും എയ്ഡന്‍ കോശിയും ക്യാപ്റ്റന്മാരായ വീയപുരം ആവേശ്വേജ്ജലമായ പോരാട്ടത്തിലൂടെയാണ് പുന്നമടയുടെ തിരളയിളക്കങ്ങളെ കീഴടക്കിയത്. പുന്നമടക്കായലിനെ ആവേശത്തിമിര്‍പ്പിലാക്കി നടന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഫൈനലില്‍ വീയപുരം, നടുഭാഗം, ചമ്പക്കുളം, കാട്ടില്‍ തെക്കെതില്‍ എന്നീ നാല് വള്ളങ്ങളാണ് മത്സരിച്ചത്. അഞ്ച് ഹീറ്റ്സിലായി ഏറ്റവും മികച്ച സമയം കുറിച്ച 4 ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനല്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്. വീയപുരം ചുണ്ടന്‍ (4.18 മിനുറ്റ്), നടുഭാഗം ചുണ്ടന്‍ (4.18 മിനുറ്റ്), ചമ്പക്കുളം ചുണ്ടന്‍ (4.26 മിനുറ്റ്), കാട്ടില്‍ തെക്കെതില്‍ ചുണ്ടന്‍ (4.27 മിനുറ്റ്) എന്നിവര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.

ആദ്യ ഹിറ്റ്സില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും നിന്ന് രണ്ടാം ഹിറ്റ്സില്‍ യൂബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടനും മൂന്നാം ഹീറ്റ്സില്‍ കേരള പൊലീസ് ക്ലബ് തുഴഞ്ഞ മഹാദേവി കാട് കാട്ടില്‍ തെക്കെതിലും നാലാം ഹിറ്റ്സില്‍ തലവടി ടൗണ്‍ ബോട്ട് ക്ലബ്ബ് തുഴഞ്ഞ തലവടി ചുണ്ടന്‍ അഞ്ചാം ഹീറ്റ്സില്‍ എന്‍സിഡിസി നിരണം ചുണ്ടന്‍ എന്നിവര്‍ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്‌സില്‍ രണ്ടാമതെത്തിയ ചമ്പക്കുളം മികച്ച സമയം കുറിച്ചതിനെ തുടര്‍ന്നാണ് ഫൈനലിന് യോഗ്യത നേടിയത്. അഞ്ചാം ഹീറ്റ്‌സില്‍ ഒന്നാമതെത്തിയെങ്കിലും മികച്ച സമയം കുറിച്ച ആദ്യത്തെ നാലില്‍ എത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തലവടി ചുണ്ടന് ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിച്ചിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി; ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

തിരുവനന്തപുരം: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. തിരുവനന്തപുരം...

വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനം

കുവൈത്ത്: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്....

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

Related Articles

Popular Categories

spot_imgspot_img