News4media TOP NEWS
റെക്കോഡ് ലാഭം കൊയ്ത് എമിറേറ്റ്സ്: ചരിത്രത്തിൽ ആദ്യം: ഉയരേ പറന്ന കണക്കുകൾ ഇങ്ങനെ: എട്ടര വർഷത്തെ സേവനത്തിനിടയിൽ 500 ലധികം കേസുകൾ, റൂണിയ്ക്ക് ഇനി വിശ്രാന്തിയിൽ വിശ്രമ ജീവിതം; വിരമിക്കൽ യാത്രയയപ്പ് നൽകി പോലീസ് സേന ചൂരൽമലയിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ; മേപ്പാടി പഞ്ചായത്തിനെതിരെ പരാതിയുമായി ദുരന്ത ബാധിതർ കിഴക്കൻ ലെബനനിൽ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രായേൽ സൈന്യം ; 40 പേർ കൊല്ലപ്പെട്ടു; ഹിസ്ബുള്ളയുടെ കമാൻഡ് സെൻ്ററുകൾ തകർത്തു

‘സംസ്ഥാനങ്ങളിലെ കണക്ടിവിറ്റി മെച്ചപ്പെടുത്താന്‍ വന്ദേഭാരത് ട്രെയിനുകള്‍’

‘സംസ്ഥാനങ്ങളിലെ കണക്ടിവിറ്റി മെച്ചപ്പെടുത്താന്‍ വന്ദേഭാരത് ട്രെയിനുകള്‍’
June 27, 2023

ഭോപാല്‍: വര്‍ഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മധ്യപ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5 വന്ദേഭാരത് ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്തു. ഭോപാല്‍-ഇന്‍ഡോര്‍, ഭോപാല്‍-ജബല്‍പുര്‍ എന്നിവയുടെ ഫ്‌ളാഗ് ഓഫ് മധ്യപ്രദേശില്‍ നേരിട്ടാണു നിര്‍വഹിച്ചത്. റാഞ്ചി-പട്‌ന, ധാര്‍വാഡ്‌ബെംഗളൂരു, ഗോവ-മുംബൈ ട്രെയിനുകള്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നാടിനു സമര്‍പ്പിച്ചു.

”ഈ ട്രെയിനുകള്‍ മധ്യപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ കണക്ടിവിറ്റി മെച്ചപ്പെടുത്തും”- മോദി ട്വീറ്റ് ചെയ്തു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

രാവിലെ ഭോപാല്‍ വിമാനത്താവളത്തില്‍ എത്തിയ മോദി, റാണി കമലാപതി റെയില്‍വേ സ്റ്റേഷനിലേക്ക് ഹെലികോപ്റ്ററില്‍ പോകാനായിരുന്നു നിശ്ചയിച്ചിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് മാര്‍ഗമാണു യാത്ര ചെയ്തതെന്നു സംസ്ഥാന ബിജെപി മീഡിയ ഇന്‍-ചാര്‍ജ് ആശിഷ് അഗര്‍വാള്‍ പറഞ്ഞു. ഈ ചടങ്ങിനുശേഷം, ബൂത്തുതലത്തിലുള്ള 10 ലക്ഷം ബിജെപി പ്രവര്‍ത്തകരെ ഓണ്‍ലൈനായി മോദി അഭിസംബോധന ചെയ്തു.

ദേശീയ അരിവാള്‍കോശ രോഗ നിര്‍മാര്‍ജന ദൗത്യത്തിന് പ്രധാനമന്ത്രി തുടക്കമിടും. ഷാഡോള്‍ ജില്ലയിലെ പക്കാരിയ ഗ്രാമം സന്ദര്‍ശിച്ച് ആളുകളുമായി സംവദിക്കും. സംസ്ഥാനത്തുടനീളമുള്ള 3.57 കോടി ഗുണഭോക്താക്കളുടെ ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കും. പക്കാരിയ ഗ്രാമത്തിലെ സാംസ്‌കാരിക പരിപാടികള്‍ക്കു ശേഷം മോദി അവിടെ അത്താഴം കഴിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 

Related Articles
News4media
  • Kerala
  • News

ഫ്രാൻസിൽനിന്ന് കേരളത്തിൽ ചികിത്സയ്ക്കായി എത്തിയ വിദേശപൗരൻ കാനയിൽ വീണു; അപകടം ഫോർട്ട് കൊച്ചിയിൽ

News4media
  • Featured News
  • Kerala
  • News

പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളും; പ്രതിഷേധവുമായി ചൂരൽമല ദുരന്ത ബാധിതർ; സന്നദ്ധ ...

News4media
  • Kerala
  • News
  • Top News

എട്ടര വർഷത്തെ സേവനത്തിനിടയിൽ 500 ലധികം കേസുകൾ, റൂണിയ്ക്ക് ഇനി വിശ്രാന്തിയിൽ വിശ്രമ ജീവിതം; വിരമിക്കൽ...

News4media
  • India
  • News
  • Top News

ആറ് ലക്ഷം മൊബൈല്‍ നമ്പറുകള്‍ ഡീ ആക്റ്റിവേറ്റ് ചെയ്തു കേന്ദ്രസര്‍ക്കാര്‍; 1,10,000 മൊബൈല്‍ ഫോണുകള്‍ ബ...

News4media
  • India
  • News
  • Top News

ആശുപത്രിയിലെ ബിൽ കൗണ്ടറിൽ സ്വന്തം അക്കൗണ്ടിന്റെ ക്യുആർ കോ‍ഡ്, രണ്ടു വർഷത്തിനിടെ തട്ടിയെടുത്തത് 52.24...

News4media
  • India
  • News
  • Top News

ഒരു തുള്ളി മദ്യം വിളമ്പാതെ കല്യാണം നടത്തിക്കാണിക്കാമോ ? ഈ പഞ്ചായത്ത് സമ്മാനം നൽകും ! നാട്ടുകാരെ വിളി...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]