പുട്ടിന് ഭ്രാന്താണ്, ചുമ്മാ ആളുകളെ കൊന്നൊടുക്കുന്നു: വിമർശനവുമായി ട്രംപ്

വാഷിങ്ടൻ: വ്ലാഡിമിർ പുട്ടിനെ ‘ഭ്രാന്തൻ’ എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്‌നിനെതിരായ റഷ്യൻ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് പരാമർശം. ‘യുക്രെയ്നിൽ നടക്കുന്ന അക്രമണത്തിനു മറുപടിയായി റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ കൂട്ടുന്നതിനെ പറ്റി യുഎസ് ആലോചിക്കുകയാണെന്നും ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം തുടങ്ങിയതിനു ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ യുക്രെയ്നിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുട്ടിനെ‘ഭ്രാന്തൻ’ എന്ന് ട്രംപ് വിശേഷിപ്പിച്ചത്. യുക്രെയ്‌നെ ആക്രമിച്ച് കീഴടക്കാനുള്ള ഏതൊരു ശ്രമവും റഷ്യയുടെ പതനത്തിലേക്ക് … Continue reading പുട്ടിന് ഭ്രാന്താണ്, ചുമ്മാ ആളുകളെ കൊന്നൊടുക്കുന്നു: വിമർശനവുമായി ട്രംപ്