ട്രംപിനും മസ്കിനും തിരിച്ചടി; പിരിച്ചുവിട്ട 25,000 ത്തോളം ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി

ന്യൂയോർക്: അമേരിക്കയിലെ ചെലവ് ചുരുക്കലിന്‍റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചു വിടുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നടപടിക്ക് കനത്ത തിരിച്ചടി. 18 യുഎസ് ഏജന്‍സികളിലെ പിരിച്ചുവിട്ട 25,000 ത്തോളം ജീവനക്കാരെ തിരിച്ചെടുക്കണമെന്ന മേരിലാന്‍ഡ് ജഡ്ജിയുടെ ഉത്തരവ് നില നില്‍ക്കുമെന്ന് യുഎസ് ഫെഡറല്‍ അപ്പീല്‍ കോടതി വിധിച്ചു. പിരിച്ചുവിട്ടവരെ തല്‍സ്ഥാനങ്ങളില്‍ വീണ്ടും നിയമിക്കാന്‍ നേരത്തെ ബാള്‍ട്ടിമോര്‍ ജഡ്ജി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ഉടന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും പുറത്താക്കപ്പെട്ട ജീവനക്കാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമുള്ള അമേരിക്കൻ നീതിന്യായ വകുപ്പിന്‍റെ അഭ്യര്‍ത്ഥന … Continue reading ട്രംപിനും മസ്കിനും തിരിച്ചടി; പിരിച്ചുവിട്ട 25,000 ത്തോളം ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് കോടതി