ആരോട് പറയാൻ, ആര് കേൾക്കാൻ; ബ്ലായിക്കടവിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി

കൊച്ചി: ചേരാനല്ലൂർ ബ്ലായിക്കടവിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. എടയാറിലെ ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങൾ പെരിയാറിൽ ഒഴുക്കിവിടുന്നതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ വർഷവും ബ്ലായിക്കടവിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയിരുന്നു. ഇതുസംബന്ധിച്ച് അനവധി പരാതികൾ നൽകിയിട്ടും അധികാരികൾ ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം നദിയിലെ ജലം പതഞ്ഞുപൊങ്ങിയിരുന്നു. വ്യവസായ ശാലകളിൽ നിന്നുള്ള മലിന ജലത്തിലെ രാസവസ്തുക്കളുടെ സാന്നിധ്യമാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നത്. ചേരാനെല്ലൂരിൽ ഇത്തരത്തിൽ വെള്ളം പതഞ്ഞുപൊങ്ങിയതിന് പിന്നാലെയാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. … Continue reading ആരോട് പറയാൻ, ആര് കേൾക്കാൻ; ബ്ലായിക്കടവിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി