കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ; കൊല്ലത്ത് റബര്‍ തോട്ടത്തിനുള്ളിൽ അജ്ഞാത മൃതദേഹം

കൊല്ലത്ത് റബര്‍ തോട്ടത്തിനുള്ളിൽ അജ്ഞാത മൃതദേഹം കൊല്ലം: കൊല്ലം ജില്ലയിൽ റബർ തോട്ടത്തിനുള്ളിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം പ്രദേശവാസികളെ ഞെട്ടിച്ചു. സംഭവം പുനലൂർ മുക്കടവിലാണ് നടന്നത്. മൃതദേഹം ഏറെ ജീർണിച്ച നിലയിലായിരുന്നുവെന്നും ആദ്യം നാട്ടുകാരാണ് മൃതദേഹം കണ്ടതെന്നും പൊലീസ് അറിയിച്ചു. കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെ കാന്താരി ശേഖരിക്കാനെത്തിയ നാട്ടുകാരാണ് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തുനിന്ന് കൊണ്ടുവന്ന് ഇവിടെ ഉപേക്ഷിച്ചതാകാമെന്നതാണ് പ്രാഥമിക നിഗമനം. കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലായിരിക്കെ … Continue reading കൈകാലുകൾ ചങ്ങല ഉപയോഗിച്ച് ബന്ധിച്ച നിലയിൽ; കൊല്ലത്ത് റബര്‍ തോട്ടത്തിനുള്ളിൽ അജ്ഞാത മൃതദേഹം