ഏകീകൃത സിവില്‍ കോഡ് നടപ്പാക്കില്ല: സിക്കിം മുഖ്യമന്ത്രി

റാങ്‌പോ: സിക്കിമില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ബിജെപി സഖ്യകക്ഷി സിക്കിം ക്രാന്തികാരി മോര്‍ച്ച നേതാവുമായ പ്രേം സിങ് തമാങ്. തങ്ങള്‍ മറ്റ് സംസ്ഥാനങ്ങളെ പോലെയല്ല. ആര്‍ട്ടിക്കിള്‍ 371 (എഫ്) പ്രകാരം തങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ട്. പ്രത്യേക പരിരക്ഷയുള്ള സംസ്ഥാനങ്ങളില്‍ യുസിസി നടപ്പിലാക്കില്ലെന്ന് റാങ്‌പോയില്‍ നടന്ന രാഷ്ട്രീയ യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

‘നിങ്ങള്‍ ഈ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ല. യുസിസി ചെയര്‍മാന്‍ കിരണ്‍ റിജിജുവുമായും കേന്ദ്രവുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ യുസിസി നടപ്പാക്കരുതെന്ന് ഈ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്,’ പ്രേം സിങ് തമാങ് പറഞ്ഞു.

യുസിസി നടപ്പാക്കുന്നതിനെതിരെ സിക്കിം അസംബ്ലി പ്രമേയം പാസാക്കുമോ എന്ന് വ്യക്തമല്ലെങ്കിലും ചില സംസ്ഥാനങ്ങള്‍ അങ്ങനെ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യുസിസിയ്ക്കെതിരെ സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ‘ഏകപക്ഷീയവും തിടുക്കത്തിലുള്ളതുമായ’ നടപടിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മിസോറാം നിയമസഭയും സമാനമായ പ്രമേയം പാസാക്കിയിരുന്നു. വൈവിധ്യത്തെ ആഘോഷിക്കുന്ന ‘ഇന്ത്യ എന്ന ആശയത്തിന്’ എതിരാണ് യുസിസി എന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയും പ്രസ്താവിച്ചിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

സംസ്ഥാന ബജറ്റ്; ഇലക്ട്രിക് വാഹന നികുതി ഉയർത്തും

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. സംസ്ഥാനത്തെ...

വിവാഹങ്ങളിലും സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത പ്ലേറ്റുകളും ഗ്ലാസുകളും ഇനി വേണ്ട; കർശന നടപടി

കോഴിക്കോട്: വിവാഹങ്ങളിലും മറ്റ് സ്വകാര്യ പരിപാടികളിലും 300 മില്ലി കുടിവെള്ളവും നിരോധിത...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

അൽമായ മുന്നേറ്റമെന്ന് പറഞ്ഞ് അഴിഞ്ഞാടിയാൽ എട്ടിന്റെ പണി; അടിപിടി ഒഴിവാക്കാൻ പ്രകടനം വിലക്കി പോലീസ്

കോട്ടയം: വരിക്കാംകുന്ന് പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കുർബാന ക്രമത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൻ്റെ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

Related Articles

Popular Categories

spot_imgspot_img