അൻവറിന് പിന്നിൽ അധോലോകം; ഉന്നം മുഖ്യമന്ത്രി, പി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത് പി ശശി

പി വി അൻവറിന് പിന്നിൽ പ്രവർത്തിക്കുന്നത് അധോലോക സംഘങ്ങളെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും പി ശശി പറഞ്ഞു. പി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹർജി നൽകിയത്. സ്വർണക്കടത്ത്, ലൈംഗികാതിക്രമം,ആർഎസ്എസ് ബന്ധം എന്നിങ്ങനെ വിവിധ സമയങ്ങളിലായി പി.ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ … Continue reading അൻവറിന് പിന്നിൽ അധോലോകം; ഉന്നം മുഖ്യമന്ത്രി, പി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത് പി ശശി