കടുത്ത വേനലിൽ കാർഷിക വിളകൾ കരിഞ്ഞു നശിച്ചതും ഉത്പാദനം കുത്തനെയിടിഞ്ഞതും കർഷകർക്ക് തിരിച്ചടിയായിരുന്നു. എന്നാൽ ഇപ്പോൾ മത്സ്യകൃഷി ചെയ്യുന്നവരും വൻ തിരിച്ചടിയാണ് നേരിടുന്നത്. കുളങ്ങളിൽ വെള്ളത്തിന് ചൂട് കൂടിയതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുകയാണ്. രണ്ടു മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന ഇനം മത്സ്യങ്ങളാണ് പലയിടത്തും ചത്തുപൊങ്ങിയത്. രോഹു, കാർപ്പ് , കട്‌ല, ഗിഫ്റ്റ് തിലാപ്പിയ, ജയൻ്റ് ഗൗര എന്നീ ഇനങ്ങളിൽ പെടുന്ന ഉയർന്ന ആവശ്യകതയുള്ളതും വിലയേറിയതുമായ മത്സ്യങ്ങളുമാണ് പലയിടത്തും ചത്തുപൊങ്ങിയത്. ആധുനിക രീതിയിൽ വലിയ മുതൽമുടക്കിൽ വളർത്തിയെടുത്ത മത്സ്യങ്ങളാണ് വിവിധയിടങ്ങളിൽ ചത്തത്.