മണിപ്പൂരില്‍ കലിയടങ്ങാതെ കലാപക്കൊടുങ്കാറ്റ്

ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇംഫാലില്‍ കരസേനാ ജവാന് വെടിയേറ്റു. കാന്റോ സബലില്‍ കുക്കി സായുധ സംഘം അഞ്ച് വീടുകള്‍ക്കു തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ നേരിടുന്നതിനിടെയാണു ജവാനു വെടിയേറ്റത്. ഇദ്ദേഹത്തെ ലെയ്മഖോങ്ങിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, സംഘര്‍ഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി മണിപ്പുര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഡല്‍ഹിയിലെത്തും. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ട്രൈബ് ലീഡേഴ്‌സ് ഫോറം ആവശ്യപ്പെട്ടു.

ഞായറാഴ്ചയും ഇംഫാല്‍ താഴ്വരയില്‍ സൈന്യം ഫ്‌ലാഗ് മാര്‍ച്ച് നടത്തിയിരുന്നു. ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ കര്‍ഫ്യൂ ഇളവുചെയ്തു നല്‍കിയിരുന്നു. കുക്കി – മെയ്‌തെയ് വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് മേയ് 3 മുതല്‍ ഇംഫാലില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ 100ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇന്റര്‍നെറ്റ് റദ്ദാക്കിയ നടപടി ജൂണ്‍ 20 വരെ തുടരും.

മണിപ്പുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ഡല്‍ഹിയിലെത്തും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പ്രതിപക്ഷ പ്രതിനിധികള്‍ അഞ്ചുദിവസമായി ഡല്‍ഹിയില്‍ തുടരുകയാണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ കാര്യമായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വന്‍ അക്രമത്തിനു സാധ്യതയുണ്ടെന്ന രഹസ്യന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ സേന കടുത്ത ജാഗ്രത തുടരുകയാണ്. ഇംഫാലില്‍ രണ്ട് നിരകളിലായാണ് സുരക്ഷ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. മലയോര മേഖലകളില്‍ സിആര്‍പിഎഫിനെയും അതീവ സംഘര്‍ഷ ബാധിത മേഖലകളില്‍ സിആര്‍പിഎഫ് – പൊലീസ് സംയുക്ത സേനയെയുമാണ് വിന്യസിച്ചിരിക്കുന്നത്.

 

spot_imgspot_img
spot_imgspot_img

Latest news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18,...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി...

Other news

പാലാ സെന്റ് തോമസ് സ്കൂൾ വിദ്യാർഥി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

കോട്ടയം: മഞ്ഞപിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പാലാ സെന്റ് തോമസ് ഹൈസ്‌കൂള്‍...

പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപിടുത്തം: രോഗികൾ രക്ഷപെട്ടത് ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള മുറിയിൽ വൻ തീപിടുത്തം....

15 ഓളം വാറ്റുകേന്ദ്രങ്ങൾ; വീടുകൾ കേന്ദ്രീകരിച്ച് മിനി ബാറുകൾ: പോലീസ് പോലും എത്താൻ ഭയക്കുന്ന ഇടുക്കിയിലെ ഗ്രാമം….!

ഇടുക്കി കട്ടപ്പനയ്ക്ക് സമീപമുള്ള പ്രധാനപ്പെട്ട കാർഷിക ഗ്രാമങ്ങളാണ് മേലേചിന്നാറും, ബഥേലും. ഏലവും...

പ്രധാനമന്ത്രിയെ വിമർശിച്ച് കാർട്ടൂൺ; വികടൻ ഡോട്ട് കോം ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുഖചിത്രം പ്രസിദ്ധീകരിച്ച പ്രമുഖ തമിഴ്...

പന്നിക്കൂട്ടം കൂട്ടമായി എത്തി; ഫർണിച്ചർ കട തകർത്തു; കൂട്ടത്തിൽ ഏറ്റവും അപകടകാരിയായി മുറിവേറ്റ പന്നി

മലപ്പുറം: മലപ്പുറത്ത് പട്ടാപ്പകൽ ഫർണിച്ചർ കട തകർത്ത് പന്നിക്കൂട്ടം. കഴിഞ്ഞ ദിവസം...

Related Articles

Popular Categories

spot_imgspot_img