1996-ല്‍ പുറത്തിറങ്ങിയ ശങ്കറിന്റെ വിജയ ചിത്രം ‘ഇന്ത്യന്റെ’ സീക്വലാണ് വരാനിരിക്കുന്ന കമല്‍ഹാസന്‍ ചിത്രങ്ങളിലൊന്ന്. സിനിമയുടെ പിന്നണി ജോലികള്‍ പുരോഗമിക്കുമ്പോള്‍ കഴിഞ്ഞ ദിവസം ശങ്കര്‍ പങ്കുവെച്ച അപ്‌ഡേറ്റ് ചര്‍ച്ചയാവുകയാണ്. ചുറ്റും വെള്ള ലൈറ്റുകളുള്ള വിഎഫ്എക്‌സ് സ്റ്റുഡിയോയിലിരിക്കുന്ന ശങ്കറിന്റെ ചിത്രമാണ് വാര്‍ത്തകളിലിടം നേടുന്നത്. ഇത് കമല്‍ഹാസന്റെ രൂപമാറ്റവുമായി ബന്ധപ്പെട്ട സൂചനയാണെന്നായിരുന്നു അരാധകരുടെ കണ്ടെത്തല്‍.
ഡി ഏജിങ് സാങ്കേതിക വിദ്യയിലൂടെ കമല്‍ഹാസനെ ചെറുപ്പക്കാരനാക്കിയെടുക്കുന്നുണ്ട് എന്നാണ് ആരാധക പക്ഷം. സൂപ്പര്‍താരങ്ങളെ അവരുടെ മുപ്പതുകളിലേക്കും ഇരുപതുകളിലേക്കും എത്തിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡി ഏജിങ്. കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന സേനാപതി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം ചിത്രീകരിക്കുന്നതിനാണ് ഡി ഏജിങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് എന്നാണ് കോളിവുഡ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതല്ല, അന്തരിച്ച നടന്മാരായ നെടുമുടി വേണിവിനേയും വിവേകിനേയും സ്‌ക്രീനിലേക്കെത്തിക്കാനാണ് ഈ ടെക്‌നോളജിയുടെ സഹായം തേടിയിരിക്കുന്നത് എന്ന അഭിപ്രായവുമുണ്ട്. ഇന്ത്യനിലെ രണ്ട് പ്രധാന കഥാപാത്രങ്ങളായിരുന്നു വിവേകും നെടുമുടി വേണുവും.
ഹോളിവുഡ് സിനിമകളുടെ സീക്വലുകളില്‍ സ്ഥിരമായി ചെയ്യാറുള്ള സാങ്കേതിക വിദ്യാണ് ഡി ഏജിങ്. എം എസ് ധോണിയുടെ ബയോപിക്കില്‍ കുട്ടിക്കാലം കാണിക്കുന്നതിന് നായകനായ സുശാന്ത് സിങ് രാജ്പുതില്‍ ഡി ഏജ് സാങ്കേതിക വിദ്യ ഉപയോ?ഗപ്പെടുത്തിയിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ഫാന്‍, ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ എന്നീ സിനിമകളിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, കമല്‍ഹാസനൊപ്പം കാജല്‍ അഗര്‍വാള്‍, രാകുല്‍ പ്രീത്സിംഗ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ഇന്ത്യന്‍ 2-ലെ മറ്റു താരങ്ങള്‍. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ലൈക്കാ പ്രൊഡക്ഷന്‍സും റെഡ് ജൈന്റ് പ്രൊഡക്ഷന്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.