നിലയ്ക്കാത്ത വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍
കല്‍പ്പറ്റ: വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താൽ പ്രഖ്യാപിച്ചത്. ദിനംപ്രതി ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ടിട്ടും ഒരു നടപടിയുമെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹർത്താലെന്ന യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജിയും കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പും അറിയിച്ചു. അതേസമയം അവശ്യ സര്‍വീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാള്‍ … Continue reading നിലയ്ക്കാത്ത വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed