ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ

ന്യൂഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ പ്രതികളായ നാല് പൊലീസ് ഉദ്യോഗസ്ഥരെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനത്തെ തുടർന്നാണ് ഉദയകുമാർ കൊല്ലപ്പെട്ടതെന്നും, പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരായതിനാൽ ശിക്ഷ അനിവാര്യമാണെന്നും സി.ബി.ഐ അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. കേസിലെ ഒന്നാം പ്രതിയായ കെ. ജിതകുമാർ, നാല് മുതൽ ആറുവരെ പ്രതികളായ ടി. അജിത് കുമാർ, ഇ.കെ. സാബു, ടി.കെ. ഹരിദാസ് എന്നിവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ. ഉദയകുമാറിന്റെ മരണത്തിന് കാരണമായത് … Continue reading ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ