ചോദ്യപേപ്പറിലെ വ്യാപക അക്ഷരത്തെറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി വാർഷിക പരീക്ഷ ചോദ്യപേപ്പറിലുണ്ടായ അക്ഷര തെറ്റുകളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. മലയാളം ചോദ്യപേപ്പറുകളിലുണ്ടായ തെറ്റുകൾക്ക് പിന്നാലെ പ്ലസ് വണ്‍ ബയോളജി ചോദ്യപേപ്പറില്‍ 14 ഉം, പ്ലസ് ടു കെമിസ്ട്രി ചോദ്യപേപ്പറില്‍ 6 അക്ഷരത്തെറ്റുകളാണ് ഉണ്ടായിരുന്നത്. നാല് വിഷയങ്ങളിലെ ചോദ്യപേപ്പറുകളിലായിരുന്ന അക്ഷരതെറ്റുകള്‍ കണ്ടെത്തിയത്. പ്ലസ് ടൂ എക്കണോമിക്‌സ് ചോദ്യപേപ്പറിലെ വാചകത്തില്‍ ഉപഭോക്താവിന്റെ വരുമാനം കുറയുന്നു എന്നതിന് പകരം കരയുന്നു എന്നതുള്‍പ്പെടെയുള്ള ഗുരുതര തെറ്റുകളാണ് അച്ചടിച്ച് വന്നത്. … Continue reading ചോദ്യപേപ്പറിലെ വ്യാപക അക്ഷരത്തെറ്റ്; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസമന്ത്രി