കോഴിക്കോട്: നൈറ്റ് പട്രോളിങ്ങിനിടെ പൊലീസുകാരെ ആക്രമിച്ച രണ്ടു യുവാക്കൾ പിടിയിൽ. എലത്തൂർ സ്വദേശികളായ അബ്ദുൽ മുനീർ, അൻസാർ എന്നിവരെയാണ് നടക്കാവ് പൊലീസ് പിടികൂടിയത്. സംഭവ സമയത്ത് ഇവർ ലഹരി ഉപയോഗിച്ചിരുന്നതായാണ് നിഗമനം. യുവാക്കൾ ലഹരിക്കടത്ത് സംഘത്തിൽ പെട്ടവരാണോയെന്ന കാര്യവും പൊലീസ് പരിശോധിച്ചുവരികയാണ്. കോഴിക്കോട് അരയിടത്ത്പാലം-എരഞ്ഞിപ്പാലം റോഡിൽ നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പൊലീസ് സംഘത്തിന് നേരെയാണ് രണ്ടംഗ സംഘത്തിൻ്റെ ആക്രമണമുണ്ടായത്. ബിവറേജ് ഔട്ട്ലെറ്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടുപേരെ കണ്ടതിനെത്തുടർന്ന് വാഹനം നിർത്തി പരിശോധന നടത്തുന്നതിനിടെ മൂന്ന് പൊലീസുകാർക്ക് നേരെയാണ് … Continue reading നൈറ്റ് പട്രോളിംഗിനിടെ പൊലീസുകാരെ ആക്രമിച്ച് യുവാക്കൾ; ലഹരിക്കടത്ത് സംഘത്തിലുള്ളവരെന്ന് സംശയം; പ്രതികൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed