കോട്ടുവള്ളിയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടുവള്ളി – പറവൂർ റോഡിൽ കോട്ടുവള്ളി സൗത്ത് നാടകശാലയ്ക്ക് സമീപം തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. വരാപ്പുഴ കൊല്ലംപറമ്പിൽ വീട്ടിൽ കെ.എസ്. രഞ്ജിത്ത്, കോട്ടയം പുലയന്നൂർ മുത്തോലി ജോയൽ ജോയ് എന്നിവരാണ് മരിച്ചത്. കൂട്ടിയിടിയെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യുവാക്കളെ ചേരാനല്ലൂരെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ പ്രദേശത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ സംഭവം അറിയാൻ വൈകി. ഉച്ചത്തിലുള്ള ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ എത്തുമ്പോൾ … Continue reading കോട്ടുവള്ളിയിൽ അമിതവേഗത്തിലെത്തിയ ബൈക്ക് എതിരേവന്ന ബൈക്കിലിടിച്ച് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം