ഷാർജയിൽ വാഹനാപകടം; പിതാവിനെ കാണാൻ വിരുന്നെത്തിയ രണ്ട് വയസ്സുകാരനായ മലയാളി ബാലനു ദാരുണാന്ത്യം

പിതാവിനെ കാണാൻ വിരുന്നെത്തിയ രണ്ട് വയസ്സുകാരനായ ബാലനു ദാരുണാന്ത്യം ഷാർജയിൽ പ്രവാസി കുടുംബത്തെ നടുക്കി വാഹനാപകടത്തിൽ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശികളായ ഷറഫുദ്ദീന്റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് ദാരുണമായ അപകടത്തിൽ മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം നടന്ന അപകടത്തിൽ കാർ തട്ടിയാണ് കുഞ്ഞിന്റെ ജീവൻ നഷ്ടമായത്. പ്രവാസലോകത്ത് ജോലി ചെയ്യുന്ന പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ ചെലവഴിക്കാൻ നാട്ടിൽ നിന്നുമെത്തിയ ബാലന്റെ മരണം പ്രവാസി മലയാളികൾക്കിടയിൽ വലിയ നോവായി മാറിയിരിക്കുകയാണ്. … Continue reading ഷാർജയിൽ വാഹനാപകടം; പിതാവിനെ കാണാൻ വിരുന്നെത്തിയ രണ്ട് വയസ്സുകാരനായ മലയാളി ബാലനു ദാരുണാന്ത്യം