പട്ടയം വേണോ? പതിനായിരം വേണം; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച ഉദ്യോഗസ്ഥനും പിടിയിൽ

കൊച്ചി: പട്ടയം അനുവദിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച വില്ലേജ് അസിസ്റ്റന്റും വിജിലൻസ്പിടിയില്‍. കാലടി ചൊവ്വര വില്ലേജ് ഓഫീസിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നവാസ്, മുന്‍ അസിസ്റ്റന്റ് തമ്പി എന്നിവരാണ് എറണാകുളം വിജിലന്‍സിൻ്റെ പിടിയിലായത്. കാക്കനാട് സ്വദേശിയുടെ പരാതിയിലാണ് നടപടി എടുത്തത്. പരാതിക്കാരന്റെ കാലടി ചൊവ്വരയിലുള്ള 1.24 ഏക്കര്‍ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് ചൊവ്വര വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു. തമ്പിയും നവാസും കൂടി ഏപ്രില്‍ 24-ന് സ്ഥല പരിശോധനയ്ക്ക് എത്തി. … Continue reading പട്ടയം വേണോ? പതിനായിരം വേണം; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിരമിച്ച ഉദ്യോഗസ്ഥനും പിടിയിൽ