ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തത് നാല് കോടി; കൊച്ചി സ്വദേശിയുടെ പരാതിയിൽ പിടിയിലായത് മലയാളികൾ; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് കൊച്ചി സൈബർ പോലീസ്

കൊച്ചി: ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എന്നിവരാണ് കൊച്ചി സൈബര്‍ പൊലീസിന്റെ പിടിയിലായത്. നാല് കോടിയോളം രൂപയാണ് പ്രതികള്‍ വെര്‍ച്വല്‍ അറസ്റ്റ് വഴി തട്ടിയെടുത്തത്. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ പരാതിയിലാണ് ഇവർ പിടിയിലായത്. പൊലീസ് എന്ന വ്യാജേനയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് നടത്തിയത്. ആളുകളുടെ ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്നും അതിനാല്‍ നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നുമാണ് ഇവർ പറയുന്നത്. … Continue reading ഡിജിറ്റല്‍ അറസ്റ്റിലൂടെ തട്ടിയെടുത്തത് നാല് കോടി; കൊച്ചി സ്വദേശിയുടെ പരാതിയിൽ പിടിയിലായത് മലയാളികൾ; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് കൊച്ചി സൈബർ പോലീസ്