ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​; രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് അം​ഗത്തെ കാണാതായി

ഇ​ടു​ക്കി: ആ​ന​യി​റ​ങ്ക​ൽ ജ​ലാ​ശ​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് പേ​രെ കാ​ണാ​താ​യി. രാ​ജ​കു​മാ​രി പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ഞ​ക്കു​ഴി സ്വ​ദേ​ശി ജെ​യ്‌​സ​ൻ, ബി​ജു എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഇന്നലെ വൈ​കു​ന്നേ​രം മു​ത​ലാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​യ​ത്. കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ മു​ങ്ങി​പ്പോ​യെ​ന്നാ​ണ് സം​ശ​യം. ഇ​ന്ന് രാ​വി​ലെ ഇ​വി​ടെ​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് വാ​ഹ​ന​വും ഇ​വ​രു​ടെ വ​സ്ത്ര​വും ചെ​രി​പ്പും ക​ര​യി​ൽ കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ച​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്‌​സും ഇ​വി​ടെ​യെ​ത്തി​യി​ട്ടു​ണ്ട്.