കോട്ടയത്ത് പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് 2 മരണം

കോട്ടയം: പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കോട്ടയം കോടിമത പാലത്തിനു സമീപത്തു വെച്ചാണ് അപകടമുണ്ടായത്. രാത്രി 12 മണിയോടെയാണ് സംഭവം. ബൊലേറോയിൽ സഞ്ചരിച്ചിരുന്ന കൊല്ലാട് സ്വദേശികളായ ജെയ്മോൻ (43), അർജുൻ (19) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ജീപ്പ് പൂർണമായും തകർന്ന നിലയിലാണ്. ജീപ്പ് വെട്ടിപ്പൊളിച്ചാണ് ജെയ്മോനെ പുറത്തെടുത്തത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിക്കപ്പിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ നില ഗുരുതരമല്ല. പരിക്കേറ്റവരെ … Continue reading കോട്ടയത്ത് പിക്കപ്പും ബൊലേറോയും കൂട്ടിയിടിച്ച് 2 മരണം