കാഞ്ഞങ്ങാട് റെയില്‍വെ ട്രാക്കിന് സമീപം രണ്ടുപേർ ട്രെയിൻ തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് മുത്തപ്പനാർകാവിന് സമീപം രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുത്തപ്പനാർകാവിലെ ഗംഗാധരൻ (63) മൂവാരികുണ്ടിലെ രാജൻ (60) എന്നിവരാണ് മരിച്ചത്. (Two people died after being hit by a train near the Kanhangad railway track) റെയില്‍വെ ട്രാക്കിന് സമീപമാണ് മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. ഇന്ന് രാത്രി 8.40 ഓടെയാണ് സംഭവം. സ്ഥലത്ത് റെയില്‍വെ പൊലീസ് ഉള്‍പ്പെടെ എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായിആശുപത്രിയിലേക്ക് മാറ്റി.