പഞ്ചാബിൽ നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി

പഞ്ചാബ്: രണ്ട് പാക് ചാരന്മാരെ പിടികൂടി പഞ്ചാബ് പോലീസ്. ഇന്ത്യാ-പാക് അതിർത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടിയിലായവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം രാജസ്ഥാനിൽ നിന്ന് പാക് റേഞ്ചറെ പിടികൂടിയിരുന്നു. ഇയാൾ സൈന്യത്തിന്റെ നീക്കങ്ങൾ പാകിസ്താന് കൈമാറിയെന്ന് സ്ഥിരീകരിച്ചിരുന്നു. പഞ്ചാബില്‍ എയര്‍ഫോഴ്‌സിന്റെ ബേസിന്റെ ചിത്രങ്ങളും സൈന്യത്തിന്റെ നീക്കങ്ങളുടെ ചിത്രങ്ങളുമെടുത്ത് പാകിസ്താന് കൈമാറുകയാണ് ചെയ്തിരുന്നത്. അതിർത്തി കടന്നതിനെ തുടർന്നായിരുന്നു പാക് ജവാനെ ബിഎസ്എഫ് പിടികൂടിയത്. എന്നാൽ ജവാനെ അതിർത്തിക്കുള്ളിൽ നിന്ന് പിടികൂടിയെന്നാണ് പാക് വാദം. അബദ്ധത്തിൽ അതിർത്തി കടക്കുന്നതിനിടെ … Continue reading പഞ്ചാബിൽ നിന്ന് രണ്ട് പാക് ചാരന്മാരെ പിടികൂടി