സൈനിക നീക്കങ്ങൾ ചോർത്തി നൽകി! ചാരപ്രവർത്തനം നടത്തിയ രണ്ട് പേരെ പഞ്ചാബ് പോലീസ് പിടികൂടി

ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയ രണ്ട് പേരെ പഞ്ചാബ് പോലീസ് പിടികൂടി. ന്യൂഡൽഹിയിലെ പാക് ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥന് വേണ്ടി ചാര പ്രവർത്തനം നടത്തിയവരാണ് പിടിയിലായത്. പാക് സ്വദേശിക്ക് സൈനിക നീക്കങ്ങൾ ചോർത്തി നൽകി എന്നതാണ് ഒരാൾക്കെതിരെ ചുമത്തിയ കുറ്റം. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സഹായിയായ മറ്റൊരാളെ പിടികൂടിയത്.ഇന്ത്യയുടെ നിർണായകമായ സൈനിക നീക്കങ്ങൾ ചോർത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പാകിസ്ഥാന് വിവരങ്ങൾ കൈമാറിയതിലൂടെ ഇരുവരും ഓൺലൈനിലൂടെ പ്രതിഫലം കൈപ്പറ്റി എന്നും കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബിലെമലേർകോട്‌ല പോലീസാണ് ഇവരെ … Continue reading സൈനിക നീക്കങ്ങൾ ചോർത്തി നൽകി! ചാരപ്രവർത്തനം നടത്തിയ രണ്ട് പേരെ പഞ്ചാബ് പോലീസ് പിടികൂടി