പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണി; രണ്ടുപേർ പിടിയിൽ
കൊല്ലം: പ്രണയാഭ്യര്‍ഥന നിരസിച്ച സ്കൂള്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊല്ലം കുളത്തൂപ്പുഴ സ്വദേശി ശ്രീജിത്ത്, സുഹൃത്ത് മഹേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പ്രതികളിൽ ഒരാളായ ശ്രീജിത്ത് വിദ്യാര്‍ഥിനിയുമായി പരിചയം സ്ഥാപിച്ചതിന് പിന്നാലെ നിരന്തരം ശല്യം ചെയ്തിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ പിന്നാലെയാണ് പെൺകുട്ടിക്ക് നേരെ ഭീഷണി ആരംഭിച്ചത്. മുൻപും പ്രതി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ ശ്രീജിത്തിനെ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടിരുന്നു. … Continue reading പ്രണയാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണി; രണ്ടുപേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed