മഴ നനയാതിരിക്കാൻ മരച്ചുവട്ടിൽ നിന്നു; മിന്നലേറ്റ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: മഴ നനയാതിരിക്കാൻ മരച്ചുവട്ടിൽ നിന്ന സഹോദരങ്ങളായ കുട്ടികൾ മിന്നലേറ്റ് മരിച്ചു. ജമേന്ദർ ബസാർ ഗ്രാമവാസികളായ ബോറ സിദ്ധു (15), ബോറ ചന്തു (11) എന്നിവരാണ് മരിച്ചത്. ഹൈദരാബാദ് ഭദ്രാദ്രി കോതഗുഡമിലാണ് ദാരുണ സംഭവം നടന്നത്.(Two children died after lightning strikes tree in Telangana) മഴ പെയ്യാൻ തുടങ്ങിയതോടെ കൃഷിയിടത്തിന് സമീപത്തെ മരച്ചുവട്ടിൽ ഇരുവരും നിൽക്കുകയായിരുന്നു. ഇതിനിടെ ഇടിമിന്നലേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. അതേസമയം തെലങ്കാനയിൽ ഇന്നലെയും ഇന്നും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. … Continue reading മഴ നനയാതിരിക്കാൻ മരച്ചുവട്ടിൽ നിന്നു; മിന്നലേറ്റ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം