ഹണിട്രാപ്പിലൂടെ തട്ടിയെടുത്തത് രണ്ടരക്കോടി; യുവതിയും യുവാവും അറസ്റ്റിൽ

ഹണിട്രാപ്പിലൂടെ രണ്ടരക്കോടി രൂപ തട്ടിയ രണ്ടുപേർ അറസ്റ്റിലായി. കൊല്ലം അഞ്ചലുംമൂട് സ്വദേശികളായ സോജൻ, ഷെമി എന്നിവരെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശിയുടെ പരാതിയിലാണ് നടപടിയെടുത്തത്. രണ്ട് വർഷം മുമ്പ് യുവതി 63 വയസുകാരനുമായി സോഷ്യൽ മീഡിയയിലൂടെ പരിചയത്തിലായി. അവിവാഹിതയായ യുവതിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം സ്ഥാപിച്ചു. ബന്ധം ശക്തമായതോടെ പിന്നീട് പല തവണയായി ഇയാളിൽ നിന്ന് യുവതി പണം വാങ്ങി.കുറേ നാൾ കഴി‌ഞ്ഞ് പണം കിട്ടാതായതോടെ പിന്നീട് ഭീഷണിയായി. ഇത് സഹിക്കാനാവാതെ വന്നപ്പോഴാണ് 63 … Continue reading ഹണിട്രാപ്പിലൂടെ തട്ടിയെടുത്തത് രണ്ടരക്കോടി; യുവതിയും യുവാവും അറസ്റ്റിൽ