ലണ്ടന്‍: കരിയറില്‍ ഹാട്രിക് എന്നത് സ്വപ്നമായി അവശേഷിപ്പിച്ച് പലരും കളി നിര്‍ത്തുമ്പോള്‍ ഒരു ഓവറില്‍ തന്നെ രണ്ട് ഹാട്രിക് നേടി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഇംഗ്ലണ്ടില്‍ നിന്നുള്ള പന്ത്രണ്ടുവയസ്സുകാരന്‍ ഒലിവര്‍ വൈറ്റ്ഹൗസ്.
ബ്രോംസ്‌ഗ്രോവ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയായിരുന്നു ഒലിവറിന്റെ ഈ ഡബിള്‍ ഹാട്രിക് പ്രകടനം. ഒരോവറിലെ ആറും പന്തിലും വിക്കറ്റ്. കുക്ഹില്‍ ക്ലബ്ബിനെതിരായ മത്സരത്തില്‍ രണ്ട് ഓവറില്‍ റണ്‍ വഴങ്ങാതെ 8 വിക്കറ്റാണ് ഒലിവര്‍ നേടിയത്.
മത്സരം അവസാനിച്ചപ്പോള്‍ ഒലിവറിന്റെ ബോളിങ് ഫിഗര്‍ ഇങ്ങനെ: 2-2-0-8. 1969ലെ വിമ്പിള്‍ഡന്‍ ടെന്നിസില്‍ വനിതകളുടെ സിംഗിള്‍സ് മത്സരത്തില്‍ ചാംപ്യനായ അന്ന ജോണ്‍സിന്റെ പേരക്കുട്ടിയാണ് ഒലിവര്‍.