കറാച്ചി തുറമുഖത്ത് തുർക്കി നാവികസേനയുടെ യുദ്ധക്കപ്പൽ;പാക്ക് നാവികസേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച

കറാച്ചി∙ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെ തുർക്കി നാവികസേനയുടെ ഒരു യുദ്ധക്കപ്പൽ ഇന്നലെ കറാച്ചി തുറമുഖത്ത് എത്തി. തുർക്കി നാവികസേനയുടെ അഡ-ക്ലാസ് എഎസ്ഡബ്ല്യു കോർവെറ്റുകളുടെ രണ്ടാമത്തെ കപ്പലായ ടിസിജി ബ്യുകോദ മറ്റന്നാൾ വരെ കറാച്ചിയിൽ തുടരുമെന്നാണ് വിവരം. അങ്കാറയിൽനിന്ന് തുർക്കി വ്യോമസേനയുടെ സി-130 വിമാനം കറാച്ചിയിൽ വന്നിറങ്ങിയതിന് പിന്നാലെയാണ് യുദ്ധക്കപ്പലും തീരമണിഞ്ഞത്. പാക്കിസ്ഥാന് ആയുധങ്ങളുമായാണ് സി–130 വിമാനം എത്തിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ പിന്നീട് ഇതു തെറ്റാണെന്നും ഇന്ധനം നിറയ്ക്കുന്നതിനാണ് വിമാനം ലാൻഡ് ചെയ്തതെന്നും തുർക്കി അധികൃതർ വ്യക്തമാക്കി. തുർക്കി … Continue reading കറാച്ചി തുറമുഖത്ത് തുർക്കി നാവികസേനയുടെ യുദ്ധക്കപ്പൽ;പാക്ക് നാവികസേന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച