കുളിക്കാൻ ഇറങ്ങവേ കാൽതെറ്റി; ഇടുക്കി സ്വദേശി തമിഴ്നാട്ടിൽ മുങ്ങി മരിച്ചു

ഇടുക്കി കാമാക്ഷി സ്വദേശി യുവാവ് തമിഴ്നാട്ടിൽ മുങ്ങിമരിച്ചു .തങ്കമണി കാമാക്ഷി കല്ലനാനിയിൽ ജെനു – മിനി ദമ്പതികളുടെ മൂത്ത മകൻ അനന്ദു കെ. ജെ. (21) ആണ് ശ്രീപെരുമ്പത്തൂരിൽ വെച്ച് മുങ്ങി മരിച്ചത്.(tripped while going to bathe; A native of Idukki drowned in Tamil Nadu) കുളിക്കുന്നതിനിടെ കുളത്തിലേക്ക് വഴുതി വീണാണ് അപകടം. ഒരു മാസം മുൻപാണ് അനന്ദു വിപ്രോ കമ്പനിയിൽ ജോലിക്കു കയറിയത്. ബന്ധുക്കൾ അപകട സ്ഥലത്തേക്ക് തിരിച്ചു.