പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ: മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തത് പ്രകോപനം

പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി പാലക്കാട് ജില്ലയിലെ മംഗലംഡാമിന് സമീപമുള്ള തളികക്കല്ല് ആദിവാസി ഉന്നതിയിൽ ഗൃഹനാഥനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. തളികക്കല്ല് കോളനിയിലെ രാജാമണി (47) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രദേശവാസിയായ രാഹുലിനെ പ്രധാന പ്രതിയായി സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതി ഒളിവിലായതിനാൽ ഇയാളെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാജാമണിയുടെ മകളുമായി രാഹുലിന് ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് കുടുംബം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഈ വിഷയത്തെ ചൊല്ലി … Continue reading പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ: മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തത് പ്രകോപനം