ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരം വീണു; അപകടം ചെറുതുരുത്തിയിൽ

തൃശൂർ: തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരം വീണ് അപകടം. ഇന്ന് രാവിലെ 10 മണിയോടെ ജാംനഗറിൽ നിന്നും തിരുനൽവേലിയ്ക്ക് പോകുന്ന ട്രെയിനിന് മുകളിലാണ് മരം വീണത്. സംഭവത്തെ തുടർന്ന് ഒരുമണിക്കൂറോളം ട്രെയിന്‍ നിര്‍ത്തിയിട്ടു യാത്രക്കാർ സുരക്ഷിതരാണ്. നിലവിൽ ഷൊർണുർ തൃശൂർ പാതയിൽ വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളെല്ലാം വൈകിയോടുകയാണ്. ഇന്നലെ രാത്രി മുതല്‍ തൃശ്ശൂര്‍ ജില്ലയിലാകെ ശക്തമായ മഴ പെയ്യുന്നുണ്ട്. അപകടം നടക്കുന്ന സമയത്തും ശക്തമായ മഴയുണ്ടായിരുന്നു. ട്രെയിനിന്റെ സെക്കന്‍ഡ് ക്ലാസ് കമ്പാര്‍ട്ട്‌മെന്റിന് മുകളിലേക്കാണ് … Continue reading ഓടിക്കൊണ്ടിരുന്ന ട്രെയിന് മുകളിൽ മരം വീണു; അപകടം ചെറുതുരുത്തിയിൽ