രണ്ടിടങ്ങളിൽ റെയിൽവേ ട്രാക്കിൽ മരം വീണു; ട്രെയിനുകൾ വൈകി ഓടുന്നു

തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ട്രാക്കിൽ മരം വീണത്. തിരുവനന്തപുരത്ത് കഴക്കൂട്ടത്തും കടയ്ക്കാവൂരുമാണ് മരം വീണത്. സംഭവത്തെ തുടർന്ന് റെയിൽവേ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗം പൂർവസ്ഥിതിയിൽ ആക്കാനുള്ള നടപടികൾ ആരംഭിച്ചു. ട്രെയിനുകൾ രണ്ട് മണിക്കൂർ വൈകിയാണ് ഓടുന്നത്. അതെസമയം ട്രെയിനുകൾ റദ്ദാക്കേണ്ടി വരില്ലെന്ന് റെയിൽവേ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ എഴുപുന്നയിൽ റെയിൽവേ ട്രാക്കിലേക്ക് മരം വീണതിനെ തുടർന്ന് ആലപ്പുഴ–എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനും … Continue reading രണ്ടിടങ്ങളിൽ റെയിൽവേ ട്രാക്കിൽ മരം വീണു; ട്രെയിനുകൾ വൈകി ഓടുന്നു