പരിശീലന വിമാനം തകർന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം

ഗാന്ധിന​ഗർ: പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഗുജറാത്തിലെ അമ്രേലിയിലാണ് അപകടമുണ്ടായത്. സ്വകാര്യ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് തകർന്നുവീണത്. ശാസ്ത്രീ നഗറിന് സമീപം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. അമ്രേലി വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്. പരിശീലന വിമാനത്തിൽ പൈലറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. മരത്തിൽ ഇടിച്ച വിമാനം ജനവാസമേഖലയ്ക്ക് സമീപം തുറസ്സായ സ്ഥലത്ത് തകർന്നുവീഴുകയായിരുന്നുവെന്ന് അമ്രേലി പോലീസ് സൂപ്രണ്ട് സഞ്ജയ് കരാട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാല് യൂണിറ്റുകൾ എത്തിയാണ് … Continue reading പരിശീലന വിമാനം തകർന്നു വീണ് പൈലറ്റിന് ദാരുണാന്ത്യം