അയർലൻഡിൽ മലയാളി യുവാവിന് ദാരുണാന്ത്യം: മരിച്ചത് എറണാകുളം സ്വദേശി: അപ്രതീക്ഷിത വേർപാടിൽ ദുഃഖത്തിൽ അയർലൻഡ് മലയാളികൾ

അയർലണ്ട് മലയാളി കൗണ്ടി കിൽക്കെനിയിൽ താമസിക്കുന്ന അനീഷ് ശ്രീധരൻ മലയിൽകുന്നേൽ നിര്യാതനായി. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു മരണം. 38 വയസ്സായിരുന്നു. എറണാകുളം സ്വദേശിയാണ് അനീഷ് ശ്രീധരൻ. തുടർ ക്രമീകരണങ്ങൾക്കായി അനീഷിൻ്റെ മൃതശരീരം വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഭാര്യ ജ്യോതി നോർ വാർഡ്, സെന്റ് ലുക്ക്സ് ഹോസ്പിറ്റൽ ജീവനക്കാരിയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്. അനീഷിന്റെ ആകസ്മിക വേർപാടിൽ ന്യൂസ്‌ 4മീഡിയ ആദരാഞ്ജലികൾ അറിയിക്കുന്നു.