താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശേരി ചുരത്തിൽ നാളെയും നിയന്ത്രണം തുടരുമെന്ന് പൊലീസ് അറിയിച്ചു. ബലിപെരുന്നാൾ അവധിക്ക് പിന്നാലെയെത്തുന്ന ഞായറാഴ്ചയായതിനാൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാനിടയുള്ള സാഹചര്യത്തിലാണ് നടപടി. ചുരത്തിൽ ഇന്നും പൊലീസ് നിയന്ത്രണം ഉണ്ടായിരുന്നു. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും, ആളുകൾ കൂട്ടം കൂടുന്നതിനും നാളെയും നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ചുരത്തിലെ വ്യൂ പോയിൻറുകളിൽ ഒരു കാരണവശാലും പാർക്കിംഗ് അനുവദിക്കില്ല. കൂട്ടം കൂടാനും പാടില്ല. നാളെ രാവിലെ 10 മണി മുതൽ അർദ്ധരാത്രി വരെ നിയന്ത്രണം തുടരും എന്നാണ് അറിയിപ്പ്. … Continue reading താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം