ശബരിമല: ഹൈക്കോടതിയുടെ സമ്പൂര്‍ണ്ണ പ്ലാസ്റ്റിക്ക് നിരോധന ഉത്തരവ് വകവയ്‌ക്കാതെ നിലയ്‌ക്കലിലെ കച്ചവടക്കാര്‍. നിരോധനം കൊണ്ട് മുഖ്യമായും ലക്ഷ്യമിട്ട പ്ലാസ്റ്റിക്ക് കുപ്പിയിലെ കുടിവെള്ളമാണ് യാതൊരു നിയന്ത്രണവുമില്ലാതെ നിലയ്‌ക്കലില്‍ വിറ്റഴിക്കുന്നത്. പമ്പയിലും സന്നിധാനത്തും പ്ലാസ്റ്റിക് നിരോധനം കാര്യക്ഷമമായി നടപ്പാക്കാന്‍ വനംവകുപ്പും ദേവസ്വം ബോര്‍ഡും പരിശ്രമിക്കുമ്പോഴാണ് നിലയ്‌ക്കലില്‍ കുപ്പിവെള്ള കച്ചവടവും പ്ലാസ്റ്റിക് നിര്‍മിത കളിപ്പാട്ടങ്ങളുടെയും വിൽപ്പന പൊടിപൊടിക്കുന്നത്. കുപ്പിവെള്ളം കൂടാതെ സന്നിധാനത്തും പമ്പയിലും ടെട്രാപാക്കറ്റുകളിലെ ശീതള പാനീയങ്ങളുടെയും പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളുടെയും കച്ചവടത്തിന് വിലക്ക് ഉണ്ടെങ്കിലും നിലയ്‌ക്കലില്‍ ഇവയുടെ കച്ചവടവും നിര്‍ബാധം തുടരുകയാണ്. … Continue reading ഹൈക്കോടതിയുടെ ഉത്തരവിന് പുല്ലുവില; നിലയ്ക്കലിൽ പ്ലാസ്റ്റിക് കുപ്പികളിലെ കുടിവെള്ളവും, കളിപ്പാട്ടങ്ങളും ഇഷ്ടം പോലെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed