ടിപി ചന്ദ്രശേഖരൻ കേസ്: പ്രതിക്ക് ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിയായ ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാത്തതായി സുപ്രീംകോടതി വ്യക്തമാക്കി. കൊലപാതകക്കേസിൽ പെട്ടെന്ന് ജാമ്യം അനുവദിക്കുന്നത് ശരിയല്ലെന്നും, കേസിന്റെ മുഴുവൻ മെറിറ്റും വിശദാംശവും പരിശോധിച്ച ശേഷമേ തീരുമാനമെടുക്കാനാകൂവെന്നും കോടതിയുടെ നിരീക്ഷണം. കേസിന്റെ മുഴുവൻ രേഖകൾ 15 ദിവസത്തിനകം ഹാജരാക്കാൻ ഉത്തരവ് ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ, കേസിലെ വിചാരണക്കോടതിയിൽ നിന്നും എല്ലാ രേഖകളും 15 ദിവസത്തിനകം സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. പ്രോസിക്യൂഷൻ സാക്ഷിമൊഴികൾ അടക്കമുള്ള എല്ലാ രേഖകളും ആദ്യം പരിശോധിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. ആരോഗ്യപ്രശ്നത്തെ ചൂണ്ടിക്കാട്ടിയ … Continue reading ടിപി ചന്ദ്രശേഖരൻ കേസ്: പ്രതിക്ക് ഇളവ് നൽകാനാവില്ലെന്ന് സുപ്രീംകോടതി