കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുമായി ടൊയോട്ട സെഞ്ചുറി

ആഡംബര എസ്യുവി സെഞ്ചുറി ഈവര്‍ഷം പുറത്തിറക്കുമെന്ന് ടൊയോട്ട. സെഞ്ചുറി സെഡാനൊപ്പമായിരിക്കും ടൊയോട്ട സെഞ്ചുറി എസ്യുവിയും വിപണിയിലെത്തിക്കുക. ടൊയോട്ട ബോര്‍ഡ് അംഗം സൈമണ്‍ ഹംഫെയറാണ് സെഞ്ചുറി എസ്യുവി ഈ വര്‍ഷം പുറത്തിറങ്ങുമെന്ന സൂചന നല്‍കിയത്.

ഒറ്റ നോട്ടത്തില്‍ റോള്‍സ് റോയ്സ് കള്ളിനോടും ബെന്റ്ലി ബെന്റെയ്ഗയോടുമൊക്കെയാണ് ടൊയോട്ട സെഞ്ചുറി എസ്യുവിക്ക് സാമ്യം. എന്നാല്‍ സെഞ്ചുറിക്ക് വില കുറവുമായിരിക്കും. കുറഞ്ഞ വിലയില്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആഡംബരവാഹമായിട്ടാണ് ടൊയോട്ട സെഞ്ചുറിയെ അവതരിപ്പിക്കുന്നത്. ജാപ്പനീസ് കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് മോഡലാണ് സെഞ്ചുറി എസ്യുവി.

കാറുകളുടെ ഭാവിയെ പോലും മാറ്റി മറിക്കുന്ന ചുവടുവയ്‌പ്പെന്നാണ് സെഞ്ചുറിയുടെ വരവിനെ ടൊയോട്ട വിശേഷിപ്പിക്കുന്നത്. മിനി വാനുകള്‍ അവതരിപ്പിക്കുന്ന 14 മിനിറ്റിലേറെ നീണ്ട വിഡിയോ ടൊയോട്ടയുടെ ഔദ്യോഗിക യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിട്ടുമുണ്ട്. വിഡിയോക്കിടെ ഒരുഘട്ടത്തില്‍ സെഞ്ചുറി എസ്യുവിയുടെ ഒരു ചിത്രവും പശ്ചാത്തലത്തില്‍ വന്നു പോകുന്നുണ്ട്.

വി12 എന്‍ജിനായിരിക്കും സെഞ്ചുറി എസ്യുവിക്ക് ടൊയോട്ട നല്‍കുക. കൂടുതല്‍ കാര്യക്ഷമതയുള്ള പെട്രോള്‍ ഹൈബ്രിഡ് വെര്‍ഷന്‍, അഞ്ചു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിശാലമായ സൗകര്യമുള്ള ഉള്‍ഭാഗം എന്നിവയാണ് സെഞ്ചുറിക്കുള്ളത്. ടച്ച് സ്‌ക്രീന്‍ ഡിജിറ്റല്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ലെവല്‍ 2 അഡാസ് സുരക്ഷയും സെഞ്ചുറിയില്‍ പ്രതീക്ഷിക്കാം.

 

spot_imgspot_img
spot_imgspot_img

Latest news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18,...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി...

Other news

മോഹൻലാൽ എന്നെ വിളിച്ചിരുന്നു, ആരേലും സ്‌ക്രൂ കയറ്റിയാൽ ലാൽ ചൂടാവും; വെളിപ്പെടുത്തലുമായി ജി സുരേഷ് കുമാർ

സിനിമാ സമരം പ്രഖ്യാപിച്ച നിർമാതാവ് ജി സുരേഷ് കുമാറിനെതിരെ നിർമാതാവ് ആന്റണി...

അപകട ഭീഷണി; അയ്യപ്പൻകോവിൽ തൂക്കുപാലത്തിലെ പ്രവേശനം പൂർണമായും നിരോധിക്കും

ഇടുക്കിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് അയ്യപ്പൻകോവിൽ തൂക്കുപാലം. ഒട്ടേറെ സിനിമാ ഷൂട്ടിങ്ങ്...

കേരളത്തിലെ മദ്യത്തിനെന്താ ഇത്ര ഡിമാൻ്റ്; ഗുട്ടൻസ് തേടി തമിഴ്നാട് എക്സൈസ് സംഘം; പക്ഷെ നിരാശരായി മടങ്ങി

തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പന പൊടിപൊടിക്കുമ്പോൾ തമിഴ്‌നാട്ടിൽ അത് കാര്യമായി കുറഞ്ഞു വരുന്നു....

മൂന്നാറിൽ ബൈക്ക് യാത്രികർക്ക് നേരെ പടയപ്പയുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്

ചിന്നക്കനാൽ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. കന്നിമലയിൽ ബൈക്ക് യാത്രക്കാരെയാണ് കാട്ടാനയാക്രമിച്ചത്....

Related Articles

Popular Categories

spot_imgspot_img