തിരുവനന്തപുരം: തിരുവനന്തപുരത്ത് ടോറസ് ലോറി ബേക്കറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ഏഴരയോടെ തിരുവനന്തപുരം കല്ലറയിലാണ് അപകടം. എതിരേ ബസ് വന്നതോടെ ലോറി പെട്ടെന്ന് വെട്ടിച്ചപ്പോൾ കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബേക്കറിയിൽ ചായ കുടിച്ചുകൊണ്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed