ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ച് അപകടം; കിടപ്പ് മുറിക്ക് തീപിടിച്ചു; സംഭവം മലപ്പുറത്ത്
മലപ്പുറം: ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് അപകടം. വീടിൻ്റെ കിടപ്പ് മുറിക്ക് തീപിടിച്ചു. മലപ്പുറം എടപ്പാളിലാണ് സംഭവം നടന്നത്.(Torch exploded while charging; bedroom caught fire in Malappuram) ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. അപകട സമയത്ത് വീട്ടുകാർ പുറത്തായിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തീപിടുത്തത്തിൽ കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. പൊന്നാനിയിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. … Continue reading ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ച് അപകടം; കിടപ്പ് മുറിക്ക് തീപിടിച്ചു; സംഭവം മലപ്പുറത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed