പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരന് മർദനം; ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്…! VIDEO

പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരന് ലോറി ഡ്രൈവറുടെ മർദ്ദനം.ടോൾ ബൂത്തിലെ കളക്ഷൻ ജീവനക്കാരനായ ഉത്തർപ്രദേശ് ഫൈസാബാദ് സ്വദേശി പപ്പു കുമാറിനാണ് മർദനമേറ്റത്. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. തൃശൂർ ഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയുടെ ഫാസ്ടാഗ് റീഡാകാത്തതിനെ തുടർന്ന് വാഹനം മാറ്റിയിടാൻ പറഞ്ഞതിലുള്ള ദേഷ്യത്തിലായിരുന്നു മർദനം. ടോൾ ബൂത്തിനുള്ളിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ അസഭ്യം പറയുകയും മുഖത്തും കഴുത്തിലും ഇടിക്കുകയുമായിരുന്നു.പരിക്കേറ്റ പപ്പു കുമാറിൻ്റെ പരാതിയിൽ കേസെടുത്ത പുതുക്കാട് പോലീസ് ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. യുകെയിൽ കാണാതായ … Continue reading പാലിയേക്കരയിൽ ടോൾ പ്ലാസ ജീവനക്കാരന് മർദനം; ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്…! VIDEO