കുഞ്ഞു നിർത്താതെ കരയുന്നതിന് പിന്നിൽ ദുഷ്ട ശക്തികളെന്ന വിശ്വാസം: പിഞ്ചുകുഞ്ഞിനെ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചത് 40 തവണ

അസുഖം മാറാനായി ഒരു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചത് 40 തവണ. കുഞ്ഞിന്‍റെ വയറിലും തലയിലുമായി 30 മുതല്‍ 40 തവണ പൊള്ളിച്ചിട്ടുണ്ട്. ഒഡിഷയിലെ നബറങ്പുരിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ കുഞ്ഞ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉമക്കോട്ടൈ സബ് ഡിവിഷണല്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുഞ്ഞ് ഇപ്പോൾ. ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചാല്‍ കുഞ്ഞിന്‍റെ അസുഖം മാറുമെന്ന മാതാപിതാക്കളുടെ അന്ധവിശ്വാസമാണ് എല്ലാത്തിനും കാരണം. കുഞ്ഞ് അപകടനില തരണം ചെയ്തുവെന്ന് നബറങ്പുര്‍ ചീഫ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. … Continue reading കുഞ്ഞു നിർത്താതെ കരയുന്നതിന് പിന്നിൽ ദുഷ്ട ശക്തികളെന്ന വിശ്വാസം: പിഞ്ചുകുഞ്ഞിനെ ഇരുമ്പുദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചത് 40 തവണ